പെരുമ്പടവ് :ചപ്പാരപടവ് പഞ്ചായത്തിലെ ഹരിത കർമ സേനയുടെ പ്രവർത്തനങ്ങൾ, അജൈവ മാലിന്യ സംസ്കരണം, എന്നിവ നേരിട്ടു കണ്ടു മനസിലാക്കുന്നതിനായി കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ (എൻആർഒ) ടീം അംഗങ്ങൾ സന്ദർശനം നടത്തി.
എംസിഎഫ്, സംരംഭ യൂണിറ്റുകൾ, പഞ്ചായത്ത് ഓഫീസ് എന്നിവ സന്ദർശിച്ച സംഘം മാലിന്യ സംസ്കരണത്തിന്റെ വിവിധ വശങ്ങൾ, അജൈവ മാലിന്യ ശേഖരണം, തരം തിരിവ്, ഗ്രീൻ പ്രോട്ടോകോൾ , മറ്റു സംരംഭ പ്രവർത്തനങ്ങൾ എന്നിവ മനസിലാക്കി. പ്രസന്ന, എം.വി.പത്മിനി, മെർലിൻ എന്നിവരാണ് സന്ദർശനം നടത്തിയത്.